Polling Officials പോളിങ്ങ് സാമഗ്രികള്‍ ഏറ്റ് വാങ്ങുന്നതിനായി പത്ത് മണിക്കകം റിപ്പോര്‍ട്ട് ചെയ്താല്‍ മതി എന്ന ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശം

Tuesday, 3 November 2015

ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് ജോലിയില്‍ സഹായകരമാകുന്ന കാര്യങ്ങളാണ് ഇ കുറിപ്പിലുള്ളത്.

    നവംബര്‍ 2, 5 തീയതികളില്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് ജോലിയില്‍ സഹായകരമാകുന്ന കാര്യങ്ങളാണ് ഇ കുറിപ്പിലുള്ളത്. പോളിങ്ങ് ഡ്യൂട്ടിക്ക് നിയഗിക്കപ്പെട്ടവര്‍ക്ക് ലഭ്യമായ ക്ലാസുകളിലെ വിവരങ്ങളുടെ അടിസ്ഥനത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. പോളിങ്ങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ ടീം ഏതെന്ന് കണ്ടെത്താനുള്ള സൗകര്യം e-Drop-ലെ Know Your Group എന്ന ലിങ്കില്‍ നിന്നും കണ്ടെത്താം. പോളിങ്ങ് ബൂത്ത് ഏതെന്ന് തിരഞ്ഞെടുപ്പ് ദിവസം മാത്രമെ അറിയൂ. തിരഞ്ഞെടുപ്പിന് തലേദിവസം അവരവര്‍ക്ക് ഡ്യൂട്ടി നിശ്ചയിച്ച പഞ്ചായത്തിലെ കളക്ഷന്‍ സെന്ററില്‍ രാവിലെ പത്ത് മണിയോടെ എത്തി സ്വന്തം ടീമിനെ കണ്ടെത്തുക എന്നതാണ് ആദ്യഘട്ടം. തുടര്‍ന്ന് പ്രിസൈഡിങ്ങ് ഓഫീസര്‍ പോളിങ്ങ് സാമഗ്രികള്‍ ഏറ്റു വാങ്ങണം. ലിസ്റ്റിലുള്ള എല്ലാ സാധനങ്ങളും(ലിസ്റ്റിന്റെ മാതൃക ഇവിടെ) ഉണ്ടെന്നുറപ്പ് വരുത്തുന്നതോടൊപ്പം തന്നെ വോട്ടിങ്ങ് മെഷീനിന്റെ Control Unit, Ballot Unit ഇവ നിങ്ങള്‍ക്കനുവദിച്ച ബൂത്തിലേത് തന്നെയല്ലെ എന്ന് പരിശോധിച്ച് സീരിയല്‍ നമ്പരും സീല്‍ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുക. തുടര്‍ന്ന് തങ്ങള്‍ക്കനുവദിച്ച വാഹനത്തില്‍ കയറി ബൂത്തിലെത്തുക.
        ബൂത്ത് സജ്ജീകരിക്കലാണ് അടുത്ത ഘട്ടം . പോളിങ്ങ് ബൂത്തിന് നൂറ് മീറ്റര്‍ ചുറ്റളവില്‍ പരസ്യങ്ങളുണ്ടെങ്കില്‍ അവ നിക്കം ചെയ്യണം. ബൂത്തുകളായി തിരഞ്ഞെടുക്കപ്പെട്ട ക്ലാസ് മുറികളിലും സ്ഥാനാര്‍ഥികള്‍ക്കനുവദിച്ച ചിഹ്നങ്ങള്‍ ഉണ്ടെങ്കില്‍ അവയും മറക്കേണ്ടതാണ്. വെളിച്ചമുള്ള പ്രദേശത്ത് വോട്ടര്‍മാര്‍ക്ക് ബാലറ്റ് യൂണിറ്റിലെ സ്ഥാനാര്‍ഥികളെയും ചിഹ്നങ്ങളും തിരിച്ചറിയത്തക്ക രീതിയിലും സ്വകാര്യത ഉറപ്പാക്കിയുമാവണം വോട്ടിങ്ങ് കമ്പാര്‍ട്ട്മെന്റ് ക്രമീകരിക്കേണ്ടത്. പോളിങ്ങ് സ്റ്റേഷന് പുറത്ത് പോളിങ്ങ് പ്രദേശത്തിന്റെയും(Form No. 7) സ്ഥാനാര്‍ഥികളുടെയും (Form No 8) വിശദാംശങ്ങള്‍ എഴുതിയ പോസ്റ്ററുകള്‍ പതിക്കണം. ആവശ്യമായ രേഖകള്‍ മുന്‍കൂട്ടി തയ്യാറാക്കി വെക്കാവുന്നതാണ്. തിരികെ നല്‍കേണ്ട രേഖകള്‍ അതതിനുള്ള കവറുകളിലാക്കി തയ്യാറാക്കി വെച്ചാല്‍ അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാവുന്നതാണ്. (തിരികെ നല്‍കേണ്ട രേഖകളുടെ ചെക്ക്‌ലിസ്റ്റ് പാക്കറ്റ് ക്രമത്തില്‍ ഇവിടെ നിന്നും ലഭിക്കും).
    പോളിങ്ങ് ഏജന്റുമാര്‍ തലേന്ന് തന്നെ എത്താന്‍ സാധ്യതയുണ്ട്.അവരുടെ നിയമനഉത്തരവിന്റെ പകര്‍പ്പ് പരിശോധിച്ച് അവര്‍ക്ക് പാസ് നല്‍കാവുന്നതാണ്. ഒരു സ്ഥാനാര്‍ഥിയുടെ ഏജന്റിന് മൂന്ന് പാസുകള്‍ അനുവദിക്കാവുന്നതാണ്. എന്നാല്‍ ഒരു സമയം ഒരാള്‍ക്കേ ബൂത്തില്‍ ഇരിക്കാന്‍ അനുവാദമുള്ളു. തലേന്ന് ഏജന്റുമാര്‍ എത്തിയാല്‍ അവര്‍ക്ക് പാസ് അനുവദിക്കുന്നതോടൊപ്പം അടുത്ത ദിവസം രാവിലെ മോക്ക് പോളിനായി ആറ് മണിക്ക് എത്താന്‍ നിര്‍ദ്ദേശവും നല്‍കുക.
         വോട്ടെടുപ്പ് ദിവസം രാവിലെ ആറ് മണിക്കെങ്കിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. ഇതിനായി നേരത്തെ തന്നെ വോട്ടിങ്ങ് മെഷീനുകള്‍ സജ്ജമാക്കണം. മുനിസിപ്പല്‍ /കോര്‍പ്പറേഷനുകളില്‍ ഒന്നും മറ്റിടങ്ങളില്‍ മൂന്നു വീതവും ബാലറ്റ് യൂണിറ്റുകളാണുണ്ടാവുക. ഇവ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പരസ്പരം ബന്ധിപ്പിക്കുക.
പോളിങ്ങ് ദിവസം ചെയ്യേണ്ടവ
പോളിങ്ങ് ദിവസം സ്ഥാന്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ മോക്ക് പോള്‍ നടത്തുകയാണ് ആദ്യമായി ചെയ്യേണ്ടത്.അതിനായി വോട്ടിങ്ങ് മെഷീന്‍ തയ്യാറാക്കുക. അഡ്രസ് ടോഗ് തയ്യാറാക്കുക. പേപ്പര്‍ സീലിന്റെ വെളുത്ത വശത്ത് പോളിങ്ങ് ഏജന്റുമാരുടെ ഒപ്പുകള്‍ വാങ്ങി അതിന് താഴെ പ്രിസൈഡിങ്ങ് ഓഫീസര്‍ ഒപ്പിടുക.. പേപ്പര്ഡസീലിന്റെ സീരിയല്‍ നമ്പര്‍ കുറിച്ചെടുത്തതിന് ശേഷം അത് ഉറപ്പിക്കുക.തുടര്‍ന്ന് മോക്ക് പോള്‍ നടത്തി അതില്‍ ഫലം പ്രദര്‍ശിപ്പിച്ച് ഉറപ്പാക്കുക. തുടര്‍ന്ന് റിസള്‍ട്ടുകള്‍ CLEAR ചെയ്യാന്‍ മറക്കരുത്. വോട്ടെടുപ്പിന് മുമ്പായി സത്യപ്രസ്ഥാവന വായിക്കുകയും അതില്‍ ഒപ്പ് വെക്കുകയും വേണം. (ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകള്‍ക്ക് പ്രത്യേകം പ്രത്യേകം വേണം). കൃത്യം ഏഴ് മണിക്ക് തന്നെ ഏതാനും സമ്മതിദായകരെ പ്രവേശിപ്പിച്ച് നടപടികള്‍ ആരംഭിക്കണം. കൃത്യമായ ഇടവേളകളില്‍ പ്രിസൈഡിങ്ങ് ഓഫീസറുടെ ഡയറിയില്‍ ആവശ്യമായ രേഖപ്പെടുത്തലുകള്‍ നടത്തുകയും വേണം. ആവശ്യപ്പെടുന്ന ഇടവേളകളില്‍ വോട്ട് ചെയ്തവരുടെ എണ്ണം നല്‍കേണ്ടി വരും. വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്ത് ഗേറ്റ് അടക്കുകയും വരിയിലുള്ള ആളുകള്‍ക്ക് സ്ലിപ്പുകള്‍ നല്‍കുകയും വേണം.
  വോട്ടെടുപ്പ് പൂര്‍ത്തിയായതിന് ശേഷം ലഭ്യമായ ബാലറ്റ് പേപ്പറുകളില്‍ ഓരോന്ന് വീതം ക്യാന്‍സല്‍ ചെയ്ത് പ്രിസൈഡിങ്ങ് ഓഫീസറുടെ ഒപ്പും സീലും സഹിതം സൂക്ഷിക്കണം. വോട്ടെടുപ്പ് അവസാനിച്ചതായി പ്രഖ്യാപിച്ച് അതിനുള്ള ഫോമില്‍ ഒപ്പ് വെക്കുക. തുടര്‍ന്ന് കണ്‍ട്രോള്‍ യൂണിറ്റിലെ Close ക്യാപ്പ് തുറന്ന് CLOSE ബട്ടണ്‍ അമര്‍ത്തുക. കണ്‍ട്രോള്‍  യൂണിറ്റിലെ REAR COMPARTMENT തുറന്ന് Power Switch, OFF പൊസിഷിലാക്കുക.തുടര്‍ന്ന് കേബിളുകള്‍ ഡിസ്‌കണക്ട് ചെയ്ത് കമ്പാര്‍ട്ട്മെന്റ് ക്ലോസ് ചെയ്തതിന് ശേഷം ബന്ധപ്പെട്ട Carrying Caseകളിലേക്ക് മാറ്റുക. Carrying Caseലെ ഇരുവശങ്ങളിലെയും ദ്വാരങ്ങളിലൂടെ ബൂത്തിന്റെ വിശദാംശങ്ങളടങ്ങിയ അഡ്രസ് ടാഗ് സീല്‍ ചെയ്ത് ഉറപ്പിക്കുക. പോളിങ്ങ് ഏജന്റുമാര്‍ക്കും ആവശ്യമെങ്കില്‍ സീല്‍ വെക്കുന്നതിന് അനുവദിക്കേണ്ടതാണ്.
 A Sealed Cover Containing The Vote Account Form 24A, A Cancelled Ballot Label(For each Grama,Block,District Panchayath ) should be pasted on the side of the Control Unit Carry Case with Cello Tape.
ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച മറ്റ് രേഖകള്‍ സഹികം പോളിങ്ങ് സാമഗ്രികള്‍ കളക്ഷന്‍ സെന്ററില്‍ തിരികെ എത്തിക്കണം.
പോളിങ്ങ് ഏജന്റുമാര്‍ക്ക് താഴെപ്പറയുന്ന രേഖകളില്‍ അവരുടെ സീല്‍ പതിക്കാന്‍ അനുവദിക്കാവുന്നതാണ് 
  1. Cover Containing the Marked Copy of Voters List
  2. Cover Containing Tendered Ballot Papers& List of Tenderd Votes
  3. Cover containing Challenged Voters List in Form 21 
  4. Cover containing Voters Register Form 21A
  5. Sealed Voting Machine
  6. Any other packets asked by the Returning officer to submit in sealed Cover
Collection Center-ല്‍ തിരികെ നല്‍കേണ്ട 13 ITEMS
  1. Sealed Voting Machine
  2. Control Unit should include Cancelled Ballot Paper and Sealed Cover Containing Form24A(Pasted with Cello Tape)
  3. Cover Containing Acquittance Roll
  4. Cover Containing Paper Seal Account
  5. Cover Containing Declarations by Presiding Officer
  6. Cover Containing Presiding Officers Diary
  7. Packet I- Statutory Cover
  8. Packet II- Non-Statutory Cover
  9.  Packet III
  10. Voting Compartment Materials
  11. Waste Box
  12. Polythene Bag for Voting Materials
  13. Packet IV
പോളിങ്ങ് ഉദ്യോഗസ്ഥരുടെ ചുമതലകള്‍
Presiding Officer: Team Leader who is in charge of the Booth
First Polling Officer:- Polling Officer in Charge of the Marked Copy of Electoral Roll. ഓരോ സമ്മതിദായകനെയും തിരിച്ചറിഞ്ഞ് അവരുടെ രേഖകള്‍ പരിശോധിച്ച് അവര്‍ വോട്ടറാണെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം. ഒന്നാം പോളിങ്ങ് ഓഫീസര്‍ക്കാണ്. (Voter ID Card, Passport, Driving Licence,PanCard, Adhar Card, SSLC Card(Photo ഉള്ളത്), Passbook of Any Nationalised Bank Issued Six Months Earlier(Photo പതിച്ചത്),പുതുതായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖ ഇവയിലേതെങ്കിലും ഒന്ന് ഹാജരാക്കിയിരിക്കണം. പ്രവാസി വോട്ടര്‍മാര്‍ അവരുടെ പാസ്‌പോര്‍ട്ട് ആണ് ഹാജരാക്കേണ്ട രേഖ. വോട്ടറെ തിരിച്ചറിഞ്ഞാല്‍ അവരുടെ പേരും ക്രമനമ്പരും ഉചത്തില്‍ വിളിച്ച് പറയുകയും വോട്ടര്‍ പട്ടികയില്‍ ചുവന്ന മഷികൊണ്ട് താഴെ ഉടത് കോണില്‍ നിന്നും മുകളിലേക്ക് കുറുകെ വരക്കണം. സ്ത്രീ വോട്ടര്‍മാരാണെങ്കില്‍ അതോടൊപ്പം ക്രമനമ്പരിന് ചുറ്റും വൃത്തവും വരക്കണം. ഓരോ വോട്ടറും തിരിച്ചറിഞ്ഞതിന് ശേഷം താഴെത്തന്നിരിക്കുന്ന Voter Turnout മാതൃകയുടെ പ്രിന്റൗട്ടില്‍ Male/Female Voterമാരെ അടയാളപ്പെടുത്തുന്നത് നന്നായിരിക്കും
Second Polling Officer : Incharge of Voters Register and Indelible Ink. ഒന്നാം പോളിങ്ങ് ഓഫീസര്‍ തിരിച്ചറിഞ്ഞ ഓരോ സമ്മതിദായകനെയും വോട്ടര്‍രജിസ്റ്ററില്‍ ക്രമനമ്പര്‍ രേഖപ്പെടുത്തി ഒപ്പോ വിരളടയാളമോ വെപ്പിക്കുകയും അവരുടെ ഇടത് ചൂണ്ട് വിരലില്‍ മഷിയടയാളം പതിപ്പിക്കുകയും വേണം.തുടര്‍ന്ന് വോട്ടറിന് സ്ലിപ്പ് നല്‍കുന്ന ചുമതലയും രണ്ടാം പോളിങ്ങ് ഓഫീസറിനാണ്.
Third Polling Officer: Incharge of Voting Machine.  ഓരോ വോട്ടറും വോട്ട് ചെയ്യുന്നതിന് മെഷീന്‍ സൗകര്യപ്പെടുത്തി നല്‍കേണ്ടത് മൂന്നാം ഓഫീസറുടെ ചുമതലയാണ്. തൊട്ട് മുമ്പ് വോട്ട് ചെയ്ത ആള്‍ മൂന്ന് വോട്ടുകളും രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ വലിയൊരു ബീപ്പ് ശബ്ദം കേള്‍ക്കും. തുടര്‍ന്ന് അടുത്ത വോട്ടര്‍ക്ക് വോട്ട് ചെയ്യുന്നതിന് യന്ത്രം തയ്യാറാക്കേണ്ടത് മൂന്നാം ഓഫീസറാണ്. അല്ലാത്ത പക്ഷം ആദ്യ ആള്‍ക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കുകയും വോട്ട് പൂര്‍ണ്ണമാകുന്നതിന് വോട്ട് ചെയ്യാത്ത മെഷീനില്‍ വോട്ട് ചെയ്യുന്നതിനോ End ബട്ടണ്‍ അമര്‍ത്തുന്നതിനോ പ്രിസൈഡിങ്ങ് ഓഫീസര്‍ ശ്രദ്ധിക്കണം. ഇക്കാര്യം പ്രിസൈ‍ഡിങ്ങ് ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് മൂന്നാം ഓഫീസറാണ്

 ഈ പോസ്റ്റിന്റെ പി ഡി എഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
  • Sample format of Voter Turn Out  for FIRST POLLING OFFICER  HERE
  • Handbook for Presiding Officers Here
  • Checklist for Presiding Officers including Packets tobe Returned  Here
VIDEOS 

Monday, 26 October 2015

TO COLLECTION CENTRE

ELECTION RECORDS TO BE SUBMITTED TO COLLECTION CENTRE
 I. 1.CONTROL UNIT
    2.BALLOT UNITS
    3.COVER CONTAINING PAPER SEAL ACCOUNT IN FORM 24 A
    4. COVER CONTAINING DECLARATION BY PRESIDING OFFICER IN FORM
       10A
    5.COVER CONTAINING PRESIDING OFFICER'S DIARY IN FORM N13
    6.COVER CONTAINING ACQUITTANCE ROLL OF TA TO POLLING
      PERSONNEL
   7. RECEIPT OF ELECTION RECORDS AND MATERIALS AFTER POLL (IN
       DUPLICATE)
II. 1st PACKET - STATUTORY COVER(sealed Cover) ല്‍                        ഉള്‍പ്പെടുത്തേണ്ടത്
      1.COVER CONTAINING MARKED COPY OF ELECTORAL ROLL
      2.COVER COVER CONTAINING REGISTER OF VOTES FORM 21A
      3.COVER CONTAINING TENDERED BALLOT PAPERS(FORM 21B AND LIST
         OF TENDERED VOTES(FORM 23)
      4.COVER CONTAINING UNUSED BALLOT PAPERS

III.IInd PACKET- NON STATUTORY COVERല്‍ ഉള്‍പ്പെടുത്തേണ്ടത്
     1.COVER CONTAINING COPY OR COPIES OF ELECTORAL ROLL, OTHER
        THAN MARKED COPY
     2.COVER CONTAINING APPOINTMENT OF POLLING AGENTS IN FORM 10
     3.SEALED COVER CONTAINING LIST OF CHALLENGED VOTES IN FORM
       21
    4.COVER CONTAINING LIST OF BLIND AND INFIRM VOTERS IN FORM
       NO  22 AND DECLARATION IN FORM N 15
    5. COVER CONTAINING RECEIPT BOOK AND CASH ANY INCASE OF
        CHALLENGED VOTES
    6. COVER CONTAINING DAMAGED PAPER SEALS
    7. COVER CONTAINING ELECTION DUTY CERTIFICATE IN FORM N21
    8. COVER CONTAINING DECLARATION REGARDING AGE IN FORM N16
        AND THE LIST OF VOTERS WHOM DECLARATION OBTAINED IN FORM
        N18
   9. COVER CONTAINING USED VOTER SLIPS
   10.COVER CONTAININGUNUSED VOTER SLIPS
   11.COVER CONTAINING DAMAGED SPECIAL TAGS
   12.COVER CONTAINING DAMAGED STRIP SEALS
III.3rd PACKET ല്‍ ഉള്‍പ്പെടുത്തേണ്ടത്
    1.PRESIDING OFFICERS HAND BOOK
    2.INDELIBLE INK SET
    3.SELF INKING PADS
    4. PRESIDING OFFICERS METAL SEAL
    5.ARROW CROSS MARK RUBBER STAMP
    6.CUP FOR INDELIBLE INK
    7.EVM MANUAL
IV. 4th Packet
      REMAINING ITEMS
V.    

VOTING COMPARTMENT MATERIALS, WASTE BASKET, POLYTHENE BAG FOR KEEPING POLLING MATERIALS ETC.   HELPING MATERIALS

Thursday, 22 October 2015

TIPS FOR POLLING OFFICERS



TIPS FOR POLLING OFFICERS - REVISED


TIPS FOR POLLING OFFICERS
1. Materials ഏറ്റു വാങ്ങുമ്പോള്‍ EVM ന്റെ Control Unit, Balloting Unit എന്നിവയില്‍ ശരി യായSerial No. ഉം Sealing ഉം ഉണ്ടെന്നും ശരിയായി പ്രവര്‍ത്തിക്കുന്നെന്നും ഉറപ്പു വരുത്തുക.
2. Tendered Ballot Papers(21B), Register of Voters(Form No. 21A), Accounts of Votes Recorded(Form No. 24A , Green Paper Seals, Strip Seals, Special tags, Metal Seal, Indelible ink എന്നിവ കുറ്റമറ്റതാ ണെന്നും Marked Copies of Electoral Roll ല്‍ PB marking പരിശോധിച്ച് അവ Identical ആണെന്നും ഉറപ്പു വരുത്തണം.
3. ബാലറ്റ് യൂനിറ്റ്കളുടെ സ്ലൈ‍ഡ് സ്വിച്ചുകള്‍ പഞ്ചായത്തിന്റെ ബാലറ്റ് യൂണിറ്റില്‍(വെള്ള)  പൊസിഷണ്‍ 1ലും, ബ്ലോക്ക് പഞ്ചായത്തിന്റെ ബാലറ്റ് യൂണിറ്റില്‍(പിങ്ക്) പൊസിഷന്‍ 2 ലും ജില്ലാ  പഞ്ചായത്തിന്റെ ബാലറ്റ് യൂനിറ്റില്‍(നീല) പൊസിഷന്‍ 3ലും സെറ്റ്  ചെയ്തിറ്റുണ്ടോ എന്ന് ഉറപ്പ് വരുത്തുുക.


4. സ്ഥാനാര്‍ത്ഥികളുടേയും തിരഞ്ഞെടുപ്പ് ഏജന്റിന്റേയും കയ്യൊപ്പിന്റെ ഫോട്ടോകോപ്പി ശ്രദ്ധിക്കുക.
5. Male/Female എണ്ണമറിയാന്‍ 1 to 600 വരെ എഴുതിയ രണ്ട് copy കരുതുക.
6. Polling Station ന് 200 മീറ്റര്‍ ചുറ്റളവിലുള്ള സ്ഥലംഅവിടെ എത്തിയാലുടന്‍ നിരീക്ഷിക്കുന്നതിനൊപ്പം 100 മീറ്റര്‍ ചുറ്റളവിനുള്ളിലുള്ളപരസ്യംഒഴിവാക്കുവാന്‍ ആവശ്യപ്പെടുക.
7. Polling Station set up ചെയ്ത് ആവശ്യമായ rehearsal നടത്തുക.
8. Polling Station ന് വെളിയില്‍ പോളിംഗ് പ്രദേശത്തിന്റേയും(Form No:7)സ്ഥാനാര്‍ത്ഥികളുടേയും വിശദ വിവരം കാണിക്കുന്ന നോട്ടീസുകള്‍(form No: 8) തിരഞ്ഞെടുപ്പു ദിവസം രാവിലെയെങ്കിലും പതിക്കാന്‍ മറക്കരുത്.
9. Maleനും FemaleനുംSeparate Queueഉം കഴിയുമെങ്കില്‍ Separate Entrance ഉം Exit ഉം arrange ചെയ്യുക.
10. Polling Agents ന്റെ Appointment Order Form No:10 check ചെയ്ത് Declaration നില്‍ ഒപ്പ് വാങ്ങി PASS കൊടുക്കാം. ഒരു സ്ഥാനാര്‍ത്ഥിയുടെ ഒരു Polling Agent നും രണ്ട് Relief Agents നും PASS കൊടുക്കാമെങ്കിലും ഒരു സമയം ഒരാള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ.
11. തിരഞ്ഞെടുപ്പുദിവസം രാവിലെ 6 മണിക്കു മുന്‍പ് തന്നെ Polling Agents എത്തുവാന്‍ ആവശ്യപ്പെടണം. MOCK POLL നടത്തുവാനാണെന്ന്ഓര്‍മ്മപ്പെടുത്തുക.
12. Sample Paper Seal Account ഉം Accounts of Votes Recorded ഉം തയ്യാറാക്കുക.
13. കവറുകള്‍ക്ക് Code No. S(i),S(ii),.......NS(i), NS(ii),........etc. ഇല്ല എങ്കില്‍എഴുതി ആവ ശ്യമെങ്കില്‍ address ഉം എഴുതി ക്രമത്തില്‍ വെയ്ക്കുക.
14. Mock Poll നടത്തുവാനായി 3 ballot unit കള്‍ പരസ്പരം ബന്ധിപ്പിക്കുക. 3ആം ബാലറ്റ് യൂനിറ്റ് 2ന് 2ആം ബാലറ്റ് യൂനിറ്റ്  1ന്, 1ആം ബാലറ്റ് യൂനിറ്റ്  control Unit ന് എന്നിങ്ങനെ.
15. തിരഞ്ഞെടുപ്പുദിവസം രാവിലെ 6.15 നെങ്കിലും സന്നിഹിതരായ Polling Agentsന്റെ സാന്നിദ്ധ്യത്തില്‍ MOCK POLL നടത്തുക.
16. Clockwise ആയി മാത്രമേ EVMപ്രവര്‍ത്തിപ്പിക്കാവൂ. (CLOSE – RESULT- CLEAR)
17. MOCK POLL ന് ശേഷം നിര്‍ബ്ബന്ധമായും EVM CLEARചെയ്യുക.
18. Control Unit ന്റെ Power Switch “OFF” ചെയ്യുക. Disconnect Control Unit and Balloting Unit.
19. MOCK POLL Certificate complete ചെയ്യുക.
20. Green Paper Seal ന്റെ White surface ല്‍ Presiding Officer ഉം Polling Agents ഉം sign ചെയ്യുക.
21. Paper Seal ലെ Serial No.പുറത്തുകാണത്തക്കവിധമാണ്Seal fix ചെയ്യേണ്ടത്.
22. Account of Votes Recorded ല്‍ Paper Seal Account രേഖപ്പെടുത്തുക.
23. Special tag ല്‍ Control Unit ന്റെ Serial No.രേഖപ്പെടുത്തുക. Backsideല്‍ താത്പര്യമുള്ള സ്ഥാനാര്‍ ത്ഥികള്‍ക്കോ ഏജന്റുമാര്‍ക്കൊ sign ചെയ്യാം. Serial No.അവര്‍ note ചെയ്യുവാനും അനുവദിക്കുക.
24. Control Unit ന്റെ RESULT Section ന്റെ Inner door Special tag ഉപയൊഗിച്ച് sealചെയ്യുക.
25. Special tag thread ഉപയൊഗിച്ച് കെട്ടി wax കൊണ്ട്(നാലാമത്തെ കെട്ടില്‍) sealചെയ്യുക.
26. RESULT Section ന്റെ Outer door, Paper Seal രണ്ട് ഭാഗത്തേക്കും കവിഞ്ഞ് നില്‍ക്കത്തക്ക രീതി യില്‍ അടച്ച് threadഉപയൊഗിച്ച് Address tag കെട്ടി sealചെയ്യുക.
27. Strip Seal ന്റെ Serial No.ന് താഴെ Presiding Officer ഉം Polling Agents ഉം sign ചെയ്യുക.
28. Strip Seal ഉപയോഗിച്ച് Control Unit ന്റെ RESULT Section ന്റെ Outside SEAL ചെയ്യണം. ഇതി നായി താഴേക്ക് തള്ളി നില്‍ക്കുന്ന Paper Seal മടക്കി Strip Seal ന്റെ A യിലും അതിന് മുകളില്‍ Bഉം ഒട്ടിച്ച് മുകളിലേക്ക് നില്‍ക്കുന്ന Paper Seal ഭാഗം മടക്കി Serial No. മറയാതെ C ഉം anticlockwise ആയി ചുറ്റി D ഉം ഒട്ടിക്കുക.
29. Control Unit ന്റെ Power Switch “ON” ചെയ്യുക.
30. Strip Seal Account Presiding Officer's Diary യില്‍ രേഖപ്പെടുത്തുക.
31. Balloting Unitകളെ Control Unit ലേയ്ക്  Connect ചെയ്യുക.
32. “ Kerala Panchayath raj  Act 1994 ലെ 125 - വകുപ്പു പ്രകാരം അഥവാ Kerala Muncipality Act 1994 1994 ലെ 149 – വകുപ്പ് പ്രകാരം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടഉദ്യോഗസ്ഥരോ ഏജന്റോആരെങ്കിലും ഇതിന്റെ രഹസ്യസ്വഭാവം മറികടന്നാല്‍ മൂന്നു മാസം വരെ തടവോ പിഴയോ രണ്ടും കൂടിയോശിക്ഷ ലഭിക്കാം" എന്ന് Presiding Officer പ്രഖ്യാപനം നടത്തുന്നു.
section 125 of panchayathraj act
Maintenance of secrecy of voting.—(1) Every Officer, Clerk, agent or other person who performs any duty in connection with the recording or counting of votes at an election shall maintain, and aid in maintaining, the secrecy of the voting and shall not(except for some purpose authorised by or under any law) communicate to any person any  information calculated to violate such secrecy.
(2) Any person who contravenes the provisions of sub section (1) shall be punishable with imprisonment for a term which may extend to six months or with fine or with both.
33.Marked Copy of Electoral Roll പോളിംഗ് ഏജന്റുമാരെ കാണിക്കുന്നു.Postal Ballot note ചെയ്യു വാന്‍ അനുവദിക്കുന്നു. Register of Voters ല്‍ entryകളൊന്നുംവന്നില്ല എന്നും ബോധ്യപ്പെടുത്തുന്നു.
34.Tendered Ballot papers ന്റെ serial numbers ഉം note ചെയ്യുവാന്‍ അനുവദിക്കുന്നു.
35.Declaration by the Presiding Officer 10A യിലെ Part I  പൂരിപ്പിക്കുക.Presiding Officer's Diaryയി ലെ ആദ്യഭാഗം പൂരിപ്പുക്കുക.
36തിരഞ്ഞെടുപ്പുദിവസം കൃത്യം 7 മണിക്കുതന്നെ POLLING ആരംഭിക്കണം.
37.First Polling Officer :- Marked copy of Electoral Roll ഉപയോഗിച്ച് വോട്ടറിനെ identify ചെയ്തു കഴിഞ്ഞാല്‍ കുറുകെ(Diagonal) വരയ്ക്കുകയും Female Voter ആണെങ്കില്‍ നമ്പര്‍ round ചെയ്യുകകൂടി വേണം.നമ്പരും പേരും Agents ന് കേള്‍ക്കത്തക്ക ഉച്ചത്തില്‍ വിളിച്ചു പറയണം. Male/Female എണ്ണ ത്തെ സൂചിപ്പിക്കുന്നപേപ്പറില്‍ നിശ്ചിത നമ്പര്‍ വെട്ടുകയും വേണം.
38.Second Polling Officer:- Voter ന്റെ ഇടതുചൂണ്ടുവിരലില്‍indelible ink mark ചെയ്യണം. Register of Voters  ല്‍ വോട്ടറിന്റെ sign/thumb impression വാങ്ങി Voter's Slip നല്‍കുകയും വേണം.
39.Third Polling Officer:- ക്രമത്തില്‍ Voter's Slip വാങ്ങി EVM ലെ Control Unit ലെ Ballot Button PRESS ചെയ്ത് വോട്ട് ചെയ്യിക്കണം.
40.voter മൂന്ന്  വോട്ടുകളും രേഖപ്പെടുത്തിയാല്‍ മാത്രമേ voting Procedure പൂര്‍ണ്ണമാവുകയുള്ളു.ആരെങ്കിലും  1 അഥവാ 2  വോട്ട് ചെയ്തു്  ബാക്കിയുള്ള വോട്ട് ചെയ്യാന്‍ വിസമ്മതിച്ചാല്‍ അവരോട് 3ആം ബാലറ്റ് യൂനിറ്റിലെ end button പ്രസ്സ് ചെയ്യുവാന്‍ ആവശ്യപ്പെടണം.ഇങ്ങനെ വന്നാല്‍ 3 പഞ്ചായത്തുകളിലേകയ്കുളുള്ള വോട്ടുകളില്‍ വ്യത്യാസം വരും.ഉദാഹരണത്തിന് ഗ്രാമ പഞ്ചായത്തിന്  102 വോട്ട് ആണെങ്കില്‍ ബ്ലോകിലേയ്ക്ക് 101, ജില്ലയ്ക്ക് 101 ഇങ്ങനെ ആയിരിക്കും.ഈ കുറവാണ് undervote.  അവിടെ വോട്ട് ചെയ്ത voters എത്ര എന്നറിയുവാന്‍  (Total voters) =polled votes+ under votes.
41.Presiding Officer's Diary(N13), Check Memo, 16-Point Observer's Report.....യഥാസമയം പൂരിപ്പിക്കുക.
42.Presiding Officer's Diary യില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ ഈരണ്ടു മണിക്കൂറില്‍ നടക്കുന്ന Polling ന്റെ കണക്ക് തയ്യാറാക്കണം. SMS നിര്‍ദ്ദേശിച്ചിരിക്കുന്നതുപോലെ ചെയ്യുക.
43.CHALLENGE VOTE :- ഒരു വോട്ടറിന്റെ identity യില്‍ Challenge വന്നാല്‍ Challenge Fee (Rs.10/-) വാങ്ങിയിട്ട് വിചാരണ ചെയ്താല്‍ മതി. വോട്ടറിന്റെ  sign Form 21 ല്‍ വാങ്ങണം. കള്ള വോട്ടര്‍ ആണെന്ന് തെളിയുകയാണെങ്കില്‍ Fee തിരികെ കൊടുത്തു രസീത് വാങ്ങണം.വോട്ടറിന്റെ പേ രില്‍ തുടര്‍ നടപടി സ്വീകരിക്കുകയും വേണം.
44.BLIND & INFIRM VOTER :- വന്നാല്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള സഹായിയെ അനുവദി ക്കാം. നിശ്ചിത ഫാറത്തിലും(form 22) ലിസ്റ്റിലും സഹായിയുടെ ഒപ്പ് വാങ്ങണം. Voter ന്റെ വിരലില്‍ ink mark ചെയ്യുകയും വേണം.
45.TENDERED VOTE :- യഥാര്‍ത്ഥ വോട്ടര്‍ വന്നപ്പോള്‍ ആരോ അയാളുടെ വോട്ട് നേരത്തെ ചെയ്തു കഴിഞ്ഞിരിക്കുന്നു! അന്വേഷണത്തില്‍ നിന്നും യഥാര്‍ത്ഥ വോട്ടര്‍ ഇയാളാണെന്ന് മനസ്സിലാ യാല്‍ List of Tendered Votes Form No.23 യില്‍ ഒപ്പ് വാങ്ങിയ ശേഷം  "Tendered Ballot Paper”(21B) നല്‍കിയാണ് വോട്ട് ചെയ്യിക്കേണ്ടത്. ഇതിന്റെ പുറകില്‍ print ചെയ്തിട്ടില്ലെ ങ്കില്‍ "Tendered Ballot” എന്ന് എഴുതാന്‍ മറക്കരുത്. ഇവ ഇതിനുള്ള കവറിലു മാണ് സൂക്ഷിക്കേണ്ടത്.ഇതിനെ 24 A യിലെ രേഖപ്പെടുത്തിയ വോട്ടുകളുടെ കണക്കിന്റെ ഒന്നാം ഭാഗത്തില്‍ കാണിക്കണം.
46.Polling ന്റെഅവസാന 2 മണിക്കൂറില്‍(4 മുതല്‍ 6 വരെ)Agents നെ പുറത്തുപോകാന്‍ അനുവദിക്കരുത്
47. 6 PM ന് Queue വില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കുംLast മുതല്‍ Slip നല്‍കി വോട്ട് ചെയ്യിക്കണം.
48.Slip വാങ്ങിയ എല്ലാവരും വോട്ട് ചെയ്ത് കഴിഞ്ഞാല്‍ Voting അവസാനിച്ചതായി പ്രഖ്യാപിക്കുക.
49.EVM ന്റെ Control Unit ലെ “CLOSE” Button press ചെയ്യുക. Total Votes Display Agents നെ ബോധ്യപ്പെടുത്തി Form 24 A യിലെ Part I item 5 ല്‍ ചേര്‍ക്കുക.
50.Form No 10 A part III ലെ declaration പൂരിപ്പിക്കുക.(declaration at the end of the Poll)
51.Balloting Unit , Control Unit ല്‍ നിന്നും Disconnect ചെയ്യുക. Control Unit ന്റെ Power “OFF” ചെയ്ത് CLOSE Button ന്റെ CAP fit ചെയ്യുക.
52.Grama,Block, Districtപഞ്ചായത്തുകളുടെ Accounts of Votes Recorded സെപറേറ്റ്  ആയി തയ്യാരാക്കി അവയുടെ Attested copy  Agents ന് നല്‍കുക
53.Return ചെയ്യുവാനായി Materials Hand Bookല്‍ പറയുന്നതുപോലെ Pack ചെയ്യുക.
54. Acquittance Roll-ല്‍ sign വാങ്ങി Polling Officers ന് Remuneration നല്‍കുക.
55.Accounts of Votes Recorded, Declaration by the Presiding Officer, Presiding Officer's Diary etc. EVM നൊപ്പം പ്രത്യേകം നല്‍കുവാനായി Presiding Officer തന്നെ സൂക്ഷിക്കുക.

Monday, 19 October 2015

Formula









Statutary Forms

Statutary Forms-Panchayaths
Notice
Statutary Forms-Muncipalities